ബിജെപിക്ക് വോട്ട് ചെയ്ത മണിപ്പൂരിലെ ജനങ്ങൾ കടുത്ത വഞ്ചന അനുഭവിക്കുന്നു: ശശി തരൂർ

tharoor

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണെന്നും തരൂർ പറഞ്ഞു.

മണിപ്പൂരിൽ അക്രമങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, നമുക്ക് വാഗ്ദാനം ചെയ്തിരുന്ന ഏറെ കൊട്ടിഘോഷിച്ച സദ്ഭരണത്തിന് എന്ത് സംഭവിച്ചുവെന്ന് ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം. ബി.ജെ.പിയെ അധികാരത്തിലെത്തിച്ച് ഒരു വർഷം പിന്നിടുമ്പോൾ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിന് സമയമായി. എന്തിനാണോ അവർ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്ന് തരൂർ ട്വീറ്റ് ചെയ്തു. 

Share this story