ജനങ്ങൾ കരയുകയായിരുന്നു; താൻ മത്സരിക്കാത്തതിൽ അവർക്ക് നിരാശയുണ്ടെന്ന് റോബർട്ട് വദ്ര

vadra

താൻ മത്സരിക്കാത്തതിൽ അമേഠിയിലെ ജനങ്ങളിൽ നിരാശയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. രാഹുൽ ഗാന്ധി രണ്ട് സീറ്റിലും വിജയിച്ചാൽ ഏത് ഒഴിയണം എന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണമെന്ന ചർച്ചകളുണ്ട്. ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും വദ്ര പറഞ്ഞു

തത്കാലം രാഹുൽ ഗാന്ധിയുടെ വിജയത്തിനാണ് ശ്രദ്ധ നൽകുന്നത്. ജനങ്ങൾ കരയുകയായിരുന്നു. അവർക്ക് ഏറെ നിരാശയുണ്ട്. ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാകണമെന്ന് അവർ പ്രാർഥിക്കുകയാണ്. 

സ്മൃതി ഇറാനി ഒന്നും ചെയ്യാത്തതിനാൽ ഞാൻ അവിടെയെത്തി തൊഴിൽ നൽകാനാകുന്ന സംരംഭങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെടുകയാണ്. അമേഠിയല്ലെങ്കിൽ എവിടെ വേണമെങ്കിലും മത്സരിക്കാമെന്നവർ പറയുന്നു. എന്നാൽ അതിന് സമയം വരും. ഇപ്പോൾ ശ്രദ്ധ നൽകേണ്ടത് രാഹുലിന്റെ വിജയത്തിനാണെന്നും വദ്ര പറഞ്ഞു
 

Share this story