വാണി ജയറാമിന്റെ മരണകാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

vani

ഗായിക വാണി ജയറാമിന്റെ മരണത്തിന് കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്. കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയടിക്കുകയായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു. മരണത്തിൽ മറ്റ് സംശയങ്ങളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് മരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്നലെ രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടത്.
 

Share this story