പോലീസുകാർ വളഞ്ഞിട്ട് മർദിച്ചു, വസ്ത്രം വലിച്ചുകീറി; ആരോപണവുമായി ബിജെപി പ്രവർത്തക

kk

കർണാടകയിലെ ഹുബള്ളിയിൽ ബിജെപി പ്രവർത്തകയെ പോലീസ് വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം. ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റിയപ്പോഴാണ് സംഭവം. പുരുഷ, വനിതാ പോലീസുകാർ സ്ത്രീക്ക് ചുറ്റും കൂടി നിൽക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്

കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പോലീസുകാർ മർദിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നുവെന്ന് ഇവർ ആരോപിച്ചു. കേശവ്പൂർ റാണ പ്രദേശത്തെ എസ്‌ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം

കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തക വിജയലക്ഷ്മി ഹണ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിഎൽഒമാരെ സ്വാധീനിച്ച് വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്‌തെന്നാണ് വിജയലക്ഷ്മിക്കെതിരായ പരാതി. 

അതേസമയം ബിജെപി പ്രവർത്തക സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഹുബള്ളി കമ്മീഷണർ ശശി കുമാർ അറിയിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ തന്നെ അവർ ഒരു പോലീസുകാരനെ അടിച്ചു. പിന്നാലെ സ്വന്തം വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്ുതവെന്നും കമ്മീഷണർ പറഞ്ഞു
 

Tags

Share this story