പാചകവാതകത്തിന്‍റെ വില കുറച്ചേക്കും; സൂചന നല്‍കി കേന്ദ്രം
Fri, 10 Feb 2023

ന്യൂഡൽഹി: ഗാർഹിക പാചക വാതക സിലിണ്ടറിന് വില കുറയുമെന്ന് സൂചന നൽകി കേന്ദ്രം. രാജ്യാന്തര വിപണിയിൽ സിലിണ്ടറിന് വിലകുറയുകയാണെങ്കിൽ രാജ്യത്തും പാചക വാതക സിലണ്ടറിന്‍റെ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്.
നിലവില്‍ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‍റെ വില കുറയ്ക്കുമെന്നാണ് ഹര്‍ദീപ് സിങ് പുരിയുടെ വിശദീകരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവിധ ഘടകങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.