പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകില്ല; യുഎൻ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുക വിദേശകാര്യ മന്ത്രി

modi

ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ നരേന്ദ്രമോദിയുടെ പേരില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഭാഷകരുടെ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് പറയുന്നത്. 

ജൂലൈയിൽ പുറത്തിറക്കിയ പട്ടികയിൽ സെപ്റ്റംബർ 26ന് നടക്കുന്ന പൊതുസഭയുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം സെപ്റ്റംബർ 27ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎൻ സഭയിൽ പ്രസംഗിക്കും

ഇസ്രായേൽ, ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സെപ്റ്റംബർ 26ന് പൊതുസഭയെ അഭിസംബോധന ചെയ്യും. സെപ്റ്റംബർ 9നാണ് പൊതുസഭയുടെ 80ാമത് വാർഷക സമ്മേളനം ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും. തീരുവ വിഷയത്തിൽ യുഎസുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി അമേരിക്കയിലേക്ക് പോകാതിരിക്കുന്നതെന്നാണ് സൂചന.
 

Tags

Share this story