ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ
Oct 22, 2025, 11:22 IST

ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. മംഗളൂരുവിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ചിക്കമംഗളൂരു സ്വദേശി നിരീക്ഷയാണ്(26) അറസ്റ്റിലായത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് ഇവർ പണവും ആവശ്യപ്പെട്ടിരുന്നു
മംഗളൂരുവിൽ എക്‌സ്‌റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി അടുത്തിടെ ആത്മഹത്യ ചെയ്തതിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് വിവരം. നിരീക്ഷയുമായി പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യ വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും യുവാവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്
ഒട്ടേറെ യുവാക്കളിൽ നിന്ന് നിരീക്ഷ ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ചിരുന്നു. യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി കദ്രി പോലീസ് അറിയിച്ചു. ഇവരുടെ ഫോൺ അടക്കം പോലീസ് പരിശോധിക്കുകയാണ്.