മൂന്ന് ദിവസമായി റെയ്ഡ്, വലിയ സമ്മർദമുണ്ടായിരുന്നു; ആദായ നികുതി വകുപ്പിനെതിരെ റോയിയുടെ സഹോദരൻ
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ സിജെ ബാബു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിന് കാരണക്കാരെന്ന് സി ജെ ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നു. മൂന്ന് ജിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫീസിലുണ്ടായിരുന്നു
ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നുവെന്നാണ് കേട്ടതെന്നും സി ജെ ബാബു പറഞ്ഞു. മരണദിവസം രാവിലെ 10.40ന് റോയി തന്നെ വിളിച്ചിരുന്നു. നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. ശനിയാഴ്ച 7 മണിക്ക് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി
കടമോ, ബാധ്യതയോ, മറ്റ് ഭീഷണികളോ റോയിക്കുണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനടപടികളെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും സിജെ ബാബു പറഞ്ഞു
