യഥാർഥ ഫലം നേർ വിപരീതമായിരിക്കും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി സോണിയ ഗാന്ധി

Sonia

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. യഥാർഥ ഫലം നേർ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. വോട്ടെണ്ണലിന് ഒരു ദിവസം ബാക്കി നിൽക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം

വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എക്‌സിറ്റ് പോൾ അല്ല, നടന്നത് മോദി പോൾ ആണെന്ന് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

എക്‌സിറ്റ് പോൾ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റൽ ബാലറ്റുകൾ ആദ്യമെണ്ണി ഫലം പ്രഖ്യാപിക്കണം. ഇതിന് ശേഷമെ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാകൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
 

Share this story