ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി നൽകാനുള്ള ശുപാർശക്ക് ഉടൻ അംഗീകാരമാകും

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശക്ക് അംഗീകാരം നൽകാനൊരുങ്ങി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശക്ക് അംഗീകാരം വരുന്നതോടെ പ്രാബല്യത്തിൽ വരും

നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശക്ക് അംഗീകാരം വരുന്നതോടെ ബാങ്കുകളുടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും. അതേസമയം പ്രവർത്തി ദിവസം കുറയന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും

45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയമാണ് വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 2022 നവംബർ 1 മുതലുള്ള പ്രാബല്യത്തോടെയാണ് വർധനവ്.
 

Share this story