സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി; വിബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി

parliment

കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ വി ബി-ജി റാം ജി ബിൽ രാജ്യസഭ പാസാക്കി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബിൽ ശബ്ദവോട്ടോടെ രാജ്യസഭയിലും പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. 

അർധരാത്രിയാണ് ബിൽ സഭയിൽ പാസാക്കിയത്. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്നലെ പ്രതിപക്ഷപ്രതിഷേധം മറികടന്ന് ബിൽ ലോക്സഭയിലും പാസാക്കിയിരുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ജനങ്ങളെ പിച്ചക്കാരക്കാനാണ് ബിൽ എന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും ബിൽ സർക്കാരിന് പിൻവലിക്കേണ്ടിവരുമെന്നും ഖർഗെ പറഞ്ഞു. പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേരെ പ്രതിപക്ഷ അംഗങ്ങൾ നീങ്ങിയതോടെ സഭ അധ്യക്ഷൻ അതൃപ്തി വ്യക്തമാക്കി. ബിൽ പാസാക്കിയതോടെ ഭരണപക്ഷം ജയ്ശ്രീറാം വിളിച്ചാണ് ആഘോഷിച്ചത്.

Tags

Share this story