രണ്ടാമതും പെൺകുട്ടി; 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ജലസംഭരണിയിലെറിഞ്ഞ് കൊന്ന് പിതാവ്

കൈ കുഞ്ഞ്

ചിക്ബല്ലാപ്പൂർ (കർണാടക): രണ്ടാമതും ജനിച്ചത് പെൺകുട്ടിയായതിലുള്ള അമർഷത്തിൽ 13 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ പിതാവ് വാട്ടർ ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ചിക്ബല്ലാപ്പൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവും എയർപോർട്ട് ജീവനക്കാരനുമായ ഇമ്രാനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

​നക്കലകുണ്ടയിലെ ഭാര്യവീട്ടിൽ വെച്ചാണ് പ്രതി ഈ ക്രൂരത കാട്ടിയത്. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അമ്മയുടെ അടുത്തുനിന്ന് കുഞ്ഞിനെയെടുത്ത് വീടിന് പുറത്തുള്ള ഭൂഗർഭ ജലസംഭരണിയിലേക്ക് (വാട്ടർ സംപ്) എറിയുകയായിരുന്നു. തുടർന്ന് ഒന്നുമറിയാത്തതുപോലെ പ്രതി തിരികെ വന്ന് ഉറങ്ങി.

​രാത്രി ഉണർന്നപ്പോൾ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് ഭാര്യ മുസ്കാൻ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിൽ വാട്ടർ ടാങ്കിൽ കുഞ്ഞിന്റെ തൊപ്പിയും സോക്സും ഒഴുകിനടക്കുന്നത് കണ്ടതിനെ തുടർന്ന് വെള്ളം വറ്റിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Tags

Share this story