കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

sidha

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരെയും കൂടാതെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ജി പരമേശ്വര, കെ എച്ച് മുനിയപ്പ, മലയാളി കൂടിയായ കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സീതാറാം യെച്ചൂരി, കമൽനാഥ്, മെഹബൂബ മുഫ്തി, ഫാറുഖ് അബ്ദുള്ള, കമൽഹാസൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
 

Share this story