സിൽവർ ലൈൻ പ്രായോഗികമല്ല; സംസ്ഥാനത്തിന് താത്പര്യമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്ന് അശ്വിനി വൈഷ്ണവ്
കേരള സർക്കാരിന്റെ സിൽവർ ലൈൻ(കെ-റെയിൽ) പദ്ധതി പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. ആർആർടിഎസ്, ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അശ്വിനി വൈഷ്ണവ്
ആർആർടിഎസോ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയോ കേന്ദ്രസർക്കാരിന് മുന്നിലുണ്ടോ എന്നായിരുന്നു ഹാരിസ് ബീരാന്റെ ചോദ്യം. സിൽവർ ലൈൻ വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകില്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം
എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ല. സംസ്ഥാനം കേന്ദ്രത്തിന് പിന്തുണ നൽകണം. ഭൂമി ഏറ്റെടുത്ത് നൽകണം. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റൈടുത്തത്. ഇങ്ങനെയായാൽ എങ്ങനെ മുന്നോട്ടു പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.
