കൈക്കൂലി പിതാവിന് വേണ്ടിയെന്ന് മകൻ; കർണാടകയിലെ ബിജെപി എംഎൽഎ ഒളിവിൽ പോയി

madal

കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ കുരുക്കിലാക്കി കൈക്കൂലി കേസ്. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയാണ് കൈക്കൂലി കേസിൽ കുടുങ്ങിയത്. മദലിന്റെ മകനും ഐഎഎസ് ഓഫീസറുമായ പ്രശാന്ത് മദലിലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ വസതിയിൽ നിന്നും ഓഫീസിൽ നിന്നുമായി 7.7 കോടി രൂപയും കണ്ടെത്തി. എന്നാൽ കൈക്കൂലി വാങ്ങിയത് പിതാവിന് വേണ്ടിയെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. ഇതോടെയാണ് മദൽ വിരുപാക്ഷാപ്പ ഒളിവിൽ പോയത്

മകൻ അറസ്റ്റിലായതിന് പിന്നാലെ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം മദൽ രാജിവെച്ചിരുന്നു. പിന്നാലെയാണ് ഒളിവിൽ പോയത്. എംഎൽഎയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
 

Share this story