മൂന്നാം ക്ലാസുകാരിയെ സ്‌കൂൾ വളപ്പിനുള്ളിൽ വെച്ച് പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ
Thu, 9 Feb 2023

ഡൽഹിയിൽ മൂന്നാം ക്ലാസുകാരിയെ സ്‌കൂൾ വളപ്പിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാകൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ സർക്കാർ സ്‌കൂളിലെ എട്ട് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. 40 വയസ്സുള്ള കായികാധ്യാപകനാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരം അറഇയിച്ചു. 2016 മുതൽ പ്രതി സ്‌കൂളിൽ ജോലി ചെയ്തു വരികയാണ്. ഇയാൾക്കെതിരെ പോക്‌സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.