ഇൻസ്റ്റഗ്രാമിലെ സ്റ്റാർ ഇനി ജനപ്രതിനിധി; ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മൈഥിലി ഠാക്കൂർ
ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മൈഥിലി ഒരു താര സ്ഥാനാർഥി കൂടിയായിരുന്നു. ഇൻസ്റ്റഗ്രാമിൽ 63 ലക്ഷത്തോളം ഫോളോവേഴ്‌സുള്ളയാളാണ് മൈഥിലി ഠാക്കൂർ. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ജനങ്ങൾക്കിടയിലും തനിക്ക് ഹോൾഡുണ്ടെന്ന് മൈഥിലി തെളിയിച്ചു
മാസങ്ങൾക്ക് മുമ്പാണ് മൈഥിലി ബിജെപിയിൽ ചേർന്നത്. ഗായിക കൂടിയായ മൈഥിലി ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജനകളിലൂടെയുമാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറായി മാറിയത്. രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചപ്പോഴും അവർക്ക് പിഴച്ചില്ല. ആർ ജെ ഡിയുടെ വിനോദ് മിശ്രയെയാണ് മൈഥിലി പരാജയപ്പെടുത്തിയത്
അലിനഗറിന്റെ പേര് സീതാനഗർ ആക്കുമെന്നായിരുന്നു മൈഥിലിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളിലും അവർ ചെന്ന് പെട്ടു. ബഹുമാനത്തോടെ കൊണ്ടുനടക്കുന്ന പാഗ് എന്ന തലപ്പാവിൽ വെച്ച് മഖാന കഴിക്കുന്ന വീഡിയോ വന്നതോടെ മൈഥിലിക്ക് മാപ്പ് പറയേണ്ട അവസ്ഥയും വന്നിരുന്നു
