രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം; വോട്ടർമർക്ക് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി
May 13, 2023, 17:07 IST

കർണാടകയിലെ തകർപ്പൻ വിജയത്തിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ് കർണാടകയിലേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
നേരത്തെ രാഹുൽ ഗാന്ധിയും വോട്ടർമാർക്ക് നന്ദി അറിയിച്ച് രംഗത്തുവന്നിരുന്നു. കർണാടകയിൽ വെറുപ്പിന്റെ കമ്പോളം പൂട്ടിച്ചെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. സംസ്ഥാനത്തെ 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. ബിജെപി 63 സീറ്റിലേക്ക് തകർന്നു. ജെഡിഎസിന് വെറും 20 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്.