കേരള യാത്രയുടെ അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

madani

കേരള യാത്രയുടെ അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കർണാടക പോലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മഅദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരാണെന്ന് കർണാടക അറിയിച്ചു

20 ഉദ്യോഗസ്ഥരാണെന്ന മഅദനിയുടെ വാദം തെറ്റാണ്. പത്ത് സ്ഥലങ്ങളുടെ വിവരം മഅദനി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സുരക്ഷ നൽകണം. ഒരു മാസം 20 ലക്ഷം രൂപ നൽകേണ്ടി വരുമെന്നും കർണാടക അറിയിച്ചു. 

ചെലവ് കണക്കാക്കിയത് സർക്കാരിന്റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും കുറയ്ക്കാനാകില്ല. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സുപ്രീം കോടതിയെ അറിയിച്ചു.
 

Share this story