വനംവകുപ്പ് തുരത്തുന്നതിനിടെ കടുവ പാഞ്ഞെത്തിയത് കൃഷിയിടത്തിലേക്ക്; കർഷകനെ കടിച്ചുകീറി, ഗുരുതര പരുക്ക്
Oct 18, 2025, 11:02 IST

മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. സരഗൂർ ബഡഗലപ്പുരയിലെ മഹദേവ എന്ന കർഷകനെയാണ് കടുവ ആക്രമിച്ചത്. വനംവകുപ്പിന്റെ ഓപറേഷനിടെയാണ് കർഷകന് ഗുരുതരമായി പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തരുത്തുന്നതിനായി വനംവകുപ്പും സ്ഥലത്ത് എത്തിയിരുന്നു
വനംവകുപ്പ് സംഘം തുരത്തിയോടിച്ച കടുവ കൃഷിഭൂമിയിലെത്തി കർഷകനെ ആക്രമിക്കുകയായിരുന്നു. കടുവ പാഞ്ഞെത്തിയത് കൃഷിയിടത്തിലേക്കായിരുന്നു. ഇവിടെ നിന്ന മഹാദേവയെ കടുവ കടിച്ചു കീറുകയായിരുന്നു
കൂടെയുണ്ടായിരുന്ന കർഷകർ മരത്തിന് മുകളിൽ കയറി രക്ഷപ്പെട്ടു. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മഹാദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.