ഏഴര വർഷം മുൻപ് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

ന്യൂഡൽഹി: ഏഴര വർഷം മുൻപ് കാണാതായ ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയിൽ നിന്ന് 310 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ 3.4 കിലോമീറ്റർ ആഴത്തിലാണ് ഇവ കിടക്കുന്നത്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ സമുദ്രാന്തർ വാഹനം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് എ-32 യാത്രാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. ഈ മേഖലയിൽ മറ്റ് വിമാനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാലാണ് ഇത് കാണാതായ എയർ ഫോഴ്സ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.

വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ഇത്രയും കാലം നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപകടമുണ്ടാകുമ്പോൾ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടകാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല

Share this story