അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം; 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

ajit

ബാരാമതിയിൽ അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി പരാതി. പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ അവസരം മുതലെടുത്ത മോഷ്ടാക്കൾ നിരവധി പേരുടെ പണവും ആഭരണങ്ങളും കവർന്നു. ജനുവരി 29നാണ് അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്

15ഓളം പേർക്ക് സ്വർണാഭരണങ്ങൾ നഷ്ടമായി. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മോഷണത്തിനിടെ ചിലരെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു

സംസ്‌കാര ചടങ്ങിന് എത്തിയ ജനങ്ങളെ നിയന്ത്രിക്കാനായി മാത്രം 8000 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. എന്നിട്ടും വ്യാപക മോഷണം അരങ്ങേറിയത് പോലീസിനും നാണക്കേടായി. പരാതികൾ വ്യാപകമായി വന്നു തുടങ്ങിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story