ട്രെയിൻ യാത്രക്കിടെ മോഷണം; സിപിഎം നേതാവ് പികെ ശ്രീമതിയുടെ ബാഗും മൊബൈൽ ഫോണും നഷ്ടപ്പെട്ടു
Dec 24, 2025, 11:00 IST
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. ട്രെയിൻ യാത്രക്കിടെയാണ് സംഭവം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രക്കിടെയാണ് മോഷണം
മൊബൈൽ ഫോൺ, 40,000 രൂപ, കമ്മൽ, രേഖകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. എ സി കോച്ചിൽ ലോവർ ബർത്തിൽ കിടന്നുറങ്ങുമ്പോഴാണ് മോഷണം നടന്നത്
തലയ്ക്ക് മുകളിലാണ് ബാഗ് വെച്ചിരുന്നത്. പുലർച്ചെ നാല് മണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് പികെ ശ്രീമതി പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
