പട്ടികയിലുള്ളത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 എണ്ണം; ഓപറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

പട്ടികയിലുള്ളത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 എണ്ണം; ഓപറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന
ഓപറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാൽ തക്ക തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്രം സ്വാതന്ത്ര്യം നൽകി ഓപറേഷൻ സിന്ദൂറിൽ 31 പേർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാൻ സ്ഥിരീകരിച്ചത്. 41 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ പറയുന്നു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വെക്കുന്നതായും റിപ്പോർട്ടുകളുണ്ട് കാശ്മീരിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ശ്രീനഗർ എയർപോർട്ട് ഇന്നും അടച്ചിടും. അതേസമയം അടിയന്തര സാഹചര്യം പരിഗണിച്ച് അതിർത്തി സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചു.

Tags

Share this story