പുതിയ നികുതി നിർദേശങ്ങളില്ല; ആദായ നികുതി പരിധിയിലും മാറ്റമില്ല

ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിലവിലെ നിർദേശങ്ങൾ തുടരും. പ്രത്യക്ഷ, പരോക്ഷ നികുതി ഘടനകളിൽ മാറ്റമില്ല. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. ആദായ നികുതി പരിധിയിൽ മാറ്റമില്ല

കോർപറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. ടാക്‌സ് റിട്ടേൺ കൂടുതൽ ലളിതമാക്കും. നികുതി റീഫണ്ട് പത്ത് ദിവസത്തിനകം നൽകാം. 2024-25ൽ ധനക്കമ്മിറ്റി 5.1 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടിയാണ്. പ്രത്യക്ഷ നികുതി വരുമാനം വർധിച്ചു. 27.56 ലക്ഷം കോടിയാണ് 2023-24 സാമ്പത്തിക വർഷത്തെ വരുമാനം. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 

Share this story