ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആധിർ രഞ്ജൻ ചൗധരി

adhir

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആധിർ രഞ്ജൻ ചൗധരി. ഗവർണറുടെ നൂറുകണക്കിന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മമത ബാനർജി മൗനം പാലിച്ചെനന് ചൗധരി ആരോപിച്ചു. ബഹറാംപൂരിലാണ് ആധിർ രഞ്ജൻ ചൗധരി മത്സരിക്കുന്നത്. ക്രിക്കറ്റ് താരം യൂസഫ് പത്താനാണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി

ഒരു സെലിബ്രിറ്റിയേയും ഭയക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ശരിയായ ദിശയിലാണ് പോകുന്നത്. സാധാരണ ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ച് തവണ തുടർച്ചയായി താനിവിടെ വിജയിച്ചു. സീറ്റ് നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു

രണ്ട് സെലിബ്രിറ്റികൾ തമ്മിലല്ല, രണ്ട് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണിത്. ഭരണകക്ഷിക്കെതിരെ അതൃപ്തി വളർന്നുവരികയാണ്. സിപിഎമ്മുമായുള്ളത് സഖ്യമല്ല, സീറ്റ് ധാരണ മാത്രമാണെന്നും ചൗധരി പറഞ്ഞു
 

Share this story