പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല; ഇത്തവണ 400 സീറ്റ് ഉറപ്പായെന്ന് അമിത് ഷാ

amit

എൻഡിഎക്ക് ഇത്തവണ 400ലധികം സീറ്റുകൾ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കാശ്മീരിൽ പോളിംഗ് ഉയർന്നത് നേട്ടമാണ്. 400 കടക്കും, വോട്ട് ചെയ്യുന്നവരിൽ കൂടുതലും ബിജെപി അണികളാണ്. പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും അമിത് ഷാ പറഞ്ഞു

നാലാംഘട്ടത്തിൽ 67.71 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും പോളിംഗ് 78 ശതമാനം കടന്നു. ജമ്മു കാശ്മീരിൽ 40 ശതമാനത്തിനടുത്താണ് പോളിംഗ്. 9 സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.40നാണ് പത്രികാ സമർപ്പണം. ബിജെപിയിലെ മുതിർന്ന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
 

Share this story