മരിച്ചവരുടെയും പരുക്കേറ്റവരുടെയും കണക്കില്ല; ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ

indore

ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്ര സർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്. അതേസമയം ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നൂറുകണക്കിന് ആളുകൾക്ക് രോഗബാധ വന്നതോടെയാണ് സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്

ഇതോടെ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ ചികിത്സാ നടപടികളും കൂടുതൽ വ്യാപിപിക്കും. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന് പ്രദേശത്ത് കൂടുതൽ ഇടപെടൽ നടത്താനും സാധിക്കും. നിലവിൽ കേന്ദ്രം നിയോഗിച്ച സംഘം ഇൻഡോറിൽ പരിശോധന നടത്തുകയാണ്

പകർച്ചവ്യാധിയുടെ ഉറവിടം ഒരിടം മാത്രമാണോ അതോ പലയിടത്ത് നിന്നാണോ മലിനജലം ശുദ്ധജലത്തിൽ കലർന്നത് എന്നതിനെ കുറിച്ചാണ് സംഘം ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. ഭഗീരഥ്പുരയിലെ 32 സോണുകളായി തിരിച്ചാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്. പരിശോധനക്ക് പുറമെ ശുചീകരണ പ്രവർത്തികളും യുദ്ധകാല അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്.
 

Tags

Share this story