ഇന്ത്യയിൽ ജനാധിപത്യമില്ല; ഏകാധിപത്യമാണുള്ളതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം: ഉദ്ദവ് താക്കറെ

udhav

ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചെന്നും ഏകാധിപത്യമാണ് നിലവിലുള്ളതെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. മുംബൈയിൽ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയാണെന്നും ഉദ്ദവ് പറഞ്ഞു

മോദിയും അമിത് ഷായും എഴുതിയ തിരക്കഥക്ക് അനുസരിച്ച് പാവ പോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചു. ഇത് ജനാധിപത്യത്തെ കൊല ചെയ്യലാണ്. എംഎൽഎമാരുടെയും എംപിമാരുടെയും അംഗബലം അനുസരിച്ചാണ് പാർട്ടിയുടെ പദവിയുടെ നിശ്ചയിക്കുന്നതെങ്കിൽ കുറച്ച് ആളുകളെ വിലക്ക് വാങ്ങി ഏത് പണക്കാരും പാർട്ടി പിടിക്കാം. കള്ളൻമാർ ഇന്ന് ആഘോഷിക്കുകയാണ്. എന്നാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ പ്രതികാരം ചെയ്യുമെന്നും ഉദ്ദവ് പറഞ്ഞു.
 

Share this story