അടിയന്തര സിറ്റിങ് ഇല്ല; കെജ്‌രിവാളിന്‍റെ ഹർജി ബുധനാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി

Delhi High Court

ന്യൂഡൽഹി: അടിയന്തര സിറ്റിങ് നടത്തി ജയിൽ വിമോചിതനാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്‌രിവാളിന്‍റെ ഹർജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ തന്‍റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അടിയന്തര സിറ്റിങ് ആവശ്യപ്പെട്ടിരുന്നത്. വിഷയം ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ അറിയിച്ചെങ്കിലും അദ്ദേഹം ആവശ്യം തള്ളുകയായിരുന്നു.

ഹോളി ആഘോഷം മൂലം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതി അവധിയായിരിക്കും. അതിനാൽ ഇനി ബുധനാഴ്ചയെ ഹർജി പരിഗണിക്കുകയുള്ളൂ. അതേ സമയം കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഇഡി ഓഫിസിലെത്തി കെജ്‌രിവാളിനെ സന്ദർശിച്ചു.

Share this story