ആരോപണങ്ങൾക്ക് തെളിവില്ല; മോദിക്കെതിരായ രാഹുലിന്റെ വിമർശനം രേഖകളിൽ നിന്നും നീക്കി

rahul

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്നും നീക്കി. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ലോക്‌സഭയിൽ വിമർശനം ഉന്നയിച്ചിരുന്നു. അദാനിയുടെ പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചയുടെ ഉത്തരം മോദിയുടെ സഹായമാണെന്നും രാഹുൽ പറഞ്ഞിരുന്നു

അദാനിക്ക് മോദി വഴിവിട്ട സഹായങ്ങൾ ചെയ്‌തെന്നും രാഹുൽ ആരോപിച്ചിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ഫോട്ടോ ഉയർത്തിക്കാണിച്ചായിരുന്നു ആരോപണം. 2014 മുതൽ അദാനിയുടെ ആസ്തി പലമടങ്ങ് വർധിച്ചു. അദാനിയുമായി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ തന്നെ മോദിക്ക് ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു


 

Share this story