ഷെയ്ക്ക് ഹസീനയെ കൈമാറാൻ ഒരു സാധ്യതയും നിലവിലില്ല; നിലപാട് വ്യക്തമാക്കി ഇന്ത്യ

hasina

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ വധശിക്ഷക്ക് വിധിച്ച കോടതി വിധി തട്ടിപ്പെന്ന് ഇന്ത്യ. ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ഷെയ്ക്ക് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയുമില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആവശ്യമെങ്കിൽ കൈമാറാൻ കഴിയില്ലെന്ന് തന്നെ ബംഗ്ലാദേശിനെ ഇന്ത്യ അറിയിക്കും. 

ഇതുവരെ ഷെയ്ക്ക് ഹസീനയെ വിട്ടുനൽകണമെന്ന് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ അപ്പോൾ നിലപാട് അറിയിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഷെയ്ക്ക് ഹസീനയെ നിലവിൽ കൈമാറുന്നത് പ്രശ്‌നം രൂക്ഷമാക്കാനെ ഇടയാക്കൂവെന്നും കേന്ദ്രം പറയുന്നു

പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെ പോകാമെന്നാണ് ഷെയ്ക്ക് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.
 

Tags

Share this story