മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്നോടെ പൂർത്തിയാകും

nda

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ജെപി നഡ്ഡയുടെ വീട്ടിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം ചേർന്നിരുന്നു. അതേസമയം തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ ടിഡിപിയും ജെഡിയുവും ഇതുവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ല

നാല് വീതം മന്ത്രിസ്ഥാനങ്ങൾ വേണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം. സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. 

അതേസമയം നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കത്ത് നൽകി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു.
 

Share this story