മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 92 മണ്ഡലങ്ങളിൽ ജനം വിധിയെഴുതുന്നു

Vote

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദ്വിഗ് വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ

ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14, മധ്യപ്രദേശിലെ 8, യുപിയിലെ 10, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എഴ് മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 1351 സ്ഥാനാർഥികളാണ് 92 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്

കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവെച്ചതിൽ ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയടക്കമുള്ളവർക്കെതിരെ കേസെടുത്തതും പ്രചാരണ വിഷയമായിട്ടുണ്ട്. മെയ് 4നാണ് കാർട്ടൂൺ വിഡിയോ പങ്കുവെച്ചത്. കോൺഗ്രസ് ഇതിൽ പരാതി നൽകുകയായിരുന്നു.
 

Share this story