മൂന്നാംഘട്ട വോട്ടെടുപ്പ്: 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Vote

മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, മെയ് 7 ചൊവ്വാഴ്ചയാണ് 94 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ 25, കർണാടകയിലെ 14, മധ്യപ്രദേശിലെ 8, യുപിയിലെ 10, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലടക്കമാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്നത്

പരസ്യപ്രചാരണം അവസാനിക്കുന്ന യുപിയിലെ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളിൽ മോദി പങ്കെടുക്കും

ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റാലികൾ നടത്തും. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തും.
 

Share this story