ഈ ബജറ്റ് സമ്മേളനം നാരിശക്തിയുടെ ഉത്സവം; പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി

രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ കണ്ടതും നാരിശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരിശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

പ്രതിപക്ഷം സഭാ സമ്മേളനവുമായി സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാകില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പിന് ശേഷം പൂർണ ബജറ്റുമായി കാണാമെന്നും മോദി കൂട്ടിച്ചേർത്തു.
 

Share this story