ഇതൊരു തുടക്കം മാത്രം; വമ്പൻ വിജയത്തിന് പിന്നാലെ അഭിജീത് ദിപ്കെ

അഭിജിത്ത്

ന്യൂഡൽഹി: 37 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിന് ശേഷം കൈവരിച്ച വൻ വിജയത്തിന് പിന്നാലെ അനുഭാവികൾക്കും വിമർശകർക്കും നന്ദി അറിയിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളുടെ ഈ വിജയം ഒരു തുടക്കം മാത്രമാണെന്നും സി.ജെ.പിക്ക് ഇനി ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

​നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു അഭിജീത് ദിപ്കെ. ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെയാണ് പ്രക്ഷോഭം വലിയ വിജയത്തിലെത്തിയത്.

​ഈ സമരം വളരെ പ്രയാസമേറിയതായിരുന്നുവെന്ന് അഭിജീത് ഓർത്തെടുത്തു. തന്നെ തിരുത്താനും മെച്ചപ്പെടുത്താനും വിമർശനങ്ങൾ സഹായിച്ചുവെന്നും, പാർട്ടിയുടെ ആദ്യ പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story