രാജ്യത്ത് തന്നെ ഇതാദ്യം; നോയിഡ സ്വദേശിയായ യുവാവിന് ദയാവധം അനുവദിച്ച് സുപ്രീം കോടതി

hareesh

13 വർഷമായി കോമയിൽ തുടരുന്ന 32കാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. തന്റെ മകന്റെ ദുരവസ്ഥ കണ്ട് മടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹി എയിംസിലാണ് ഹരീഷ് റാണ കഴിയുന്നത്

2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതോടെയാണ് ഹരീഷ് റാണ കോമയിൽ ആയത്. അനങ്ങാൻ പോലുമാകാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഓക്‌സിൻ നൽകാനും ട്യൂബുണ്ട്. 

കൃത്രിമ ജീവൻ രക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസ്സിന് വിരുദ്ധമാണെന്നും വീണ്ടെടുക്കൽ പ്രതീക്ഷയില്ലെന്ന് പറയുമ്പോൾ ഒരു വ്യക്തിക്ക് മരണം തെരഞ്ഞെടുക്കുമെന്നുമുള്ള സുപ്രധാന വിധിയാണ് പരമോന്നത കോടതിയിൽ നിന്നുണ്ടായത്.
 

Tags

Share this story