ഈ രീതി ഉചിതമല്ല; കർണാടക മുസ്ലിം സംവരണ കേസിൽ അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി

amit

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു

ഈ രീതി ഉചിതമല്ല. കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയ സർക്കാർ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് കോടതി പരിഗണിച്ചത്. ഈ ഘട്ടത്തിൽ അമിത് ഷാ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ ചൂണ്ടിക്കാട്ടുകയായിരുന്നു


 

Share this story