പശുവിനെ കൊല്ലുന്നവർ നരകത്തിൽ ചീഞ്ഞൊഴുകും; പശുവിനെ സംരക്ഷിത മൃഗമാക്കണം: അലഹബാദ് ഹൈക്കോടതി
Sat, 4 Mar 2023

രാജ്യത്ത് ഗോഹത്യ നിരോധിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത മൃഗമാക്കണമെന്നും കോടതി പറഞ്ഞു. ഇന്ത്യ മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദു മതത്തിൽ പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാൽ പശുക്കൾ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു
പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവർ തങ്ങളുടെ ശരീരത്തിൽ രോമങ്ങൾ ഉള്ളിടത്തോളം കാലം നരകത്തിൽ ചീഞ്ഞൊഴുകുമെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരെയും പശുക്കളെയും ബ്രഹ്മാവ് ഒരേ സമയമാണ് സൃഷ്ടിക്കുന്നത്. ഹിന്ദു മതത്തിൽ മൃഗങ്ങളിൽ പശു ഏറ്റവും വിശുദ്ധമാണെന്നും കോടതി വിധിയിൽ പറയുന്നു.