രാജ്യസുരക്ഷക്ക് ഭീഷണി; എൽടിടിഇക്കുള്ള നിരോധനം അഞ്ച് വർഷത്തേക്ക് കൂടി കേന്ദ്രം നീട്ടി

ltte

എൽടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്രസർക്കാർ. അഞ്ച് വർഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. എൽടിടിഇയെ നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്നും തീരുമാനം പിൻവലിക്കണമെന്നും ദ്രാവിഡ പാർട്ടികൾ ആവശ്യമുന്നയിക്കുന്നതിനിടെയാണ് നിരോധനം കേന്ദ്രസർക്കാർ നീട്ടിയത്

എൽടിടിഇ അനുകൂലികൾ ഇന്ത്യവിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സർക്കാരിനും ഭരണഘടനക്കും എതിരെ തമിഴ് ജനതക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു

തമിഴ്‌നാട്ടിലേക്ക് ലഹരി, ആയുധക്കടത്തിന് ശ്രമം എൽടിടിഇയിലൂടെ നടക്കുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. എൽടിടിഇയെ തടയിട്ടില്ലെങ്കിൽ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രം പറയുന്നു.
 

Share this story