രാമക്ഷേത്രവും ഡെൽഹി മെട്രോയും തകർക്കുമെന്ന് ഭീഷണി; മുംബൈയിൽ ദമ്പതികൾ പിടിയിൽ

arrest

അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രവും ഡൽഹി മെട്രോയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ അനിൽ രാംദാസ് ഖോത്രി(32), വിദ്യാ ശങ്കർ ഖോത്രി(28) എന്നിവരാണ് അറസ്റ്റിലായത്. പ്രയാഗ് രാജ് സ്വദേശിയായ മനോജ് കുമാറിനെ ഇന്റർനെറ്റ് കോളിൽ വിളിച്ചാണ് ഇവർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്

മനോജ് കുമാറിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും ഡൽഹി സ്വദേശി ബിലാൽ എന്നയാളുടെ നമ്പറിൽ നിന്നാണ് കോൾ വന്നതെന്നും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ തനിക്ക് പങ്കില്ലെന്നും തന്നെ കുടുക്കാൻ വേണ്ടി ആരോ ചെയ്തതാണെന്നും പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാംദാസ് പിടിയിലായത്

മുസ്ലീങ്ങളായി വേഷം മാറി ആളുകളെ കബളിപ്പിച്ച് ജീവിക്കുന്നവരാണ് ദമ്പതികൾ. സെൻട്രൽ മുംബൈയിലെ ഫ്‌ളാറ്റിലായിരുന്നു ഇവരുടെ താമസം. ബിലാലിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ഇയാളുടെ നമ്പർ ഉപയോഗിച്ച് ഫോൺ കോൾ ചെയ്തത്.
 

Share this story