ത്രിപുരയിൽ മൂന്ന് ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു; ഇന്ത്യക്കെതിരെ ബംഗ്ലാദേശ്

tripura

ത്രിപുരയിൽ സംഘർഷത്തിൽ മൂന്ന് ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മൂന്ന് ബംഗ്ലാദേശികളാണ് കൊല്ലപ്പെട്ടത്. മരിച്ചവർക്ക് നീതി ലഭ്യമാക്കണമെന്നും അടിയന്തരമായി സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു

സംഭവത്തിൽ ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിയെ ഹീനമായും ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്നുമാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാൽ ബംഗ്ലാദേശിന്റെ വാദം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി

ഇന്ത്യൻ അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിദ്യാബിൽ ഗ്രാമത്തിൽ കന്നുകാലികളെ മോഷ്ടിക്കാൻ അനധികൃത കുടിയേറ്റക്കാർ ശ്രമിച്ചു. നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും സംഘർഷമുണ്ടായി ഇവർ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു

Tags

Share this story