ബിഹാറിൽ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Oct 3, 2025, 12:10 IST

ബിഹാറിലെ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് മൂന്ന് മരണം. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ജോഗ്ബാനിൽ നിന്ന് ധാനാപുരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം.
പരുക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടചത്. അപകട സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ബിഹാറിൽ വന്ദേഭാരത് അപകടത്തിൽപ്പെടുന്നത്. സെപ്റ്റംബർ 30ന് ഹതിയാഗച്ചി ക്രോസിംഗിന് സമീപം വന്ദേഭാരത് ഇടിച്ച് ഒരാൾ മരിച്ചിരുന്നു.