ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

steel

ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കച്ചിലെ അൻജാർ നഗരത്തിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീമോ സ്റ്റീൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 

ടിഎംടി ബാറുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഇരുമ്പ് ഉരുക്കി മോൾഡിലേക്ക് മാറ്റുന്നതിനിടെ ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Share this story