കാശ്മീരിൽ മൂന്ന് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

kashmir

ജമ്മു കാശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ ജമ്മു കാശ്മീർ പോലീസും കേസെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്.

ക്രൂരമായ ആക്രമണത്തിന് ഇരകളായാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായും സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. സഹായധനം പ്രഖ്യാപിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
 

Share this story