പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
Updated: Aug 2, 2026, 19:22 IST
പൂനെ: പൂനെയില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ പിംപ്രിയിലാണ് സംഭവം നടന്നത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളാണ് മരിച്ചത്. പി എസ് വിനോദ് (47) , ഭാര്യ സില്‍ജ പിള്ള (44) , മകള്‍ പൂര്‍ണിമ (20)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ സംസ്കാരം പൂനെയില്‍ നടക്കും. സംഭവത്തില്‍ പൂനെ പിംപ്രി പൊലീസ് കേസെടുത്തിട്ടുണ്ട്.
