തിരുപ്പതിയിൽ ഭക്തിനിർഭരമായ തിരക്ക്: ഒറ്റദിവസത്തെ കാണിക്ക വരുമാനം 3.78 കോടി രൂപ
തിരുപ്പതി: പ്രസിദ്ധമായ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപയുടെ കാണിക്ക. വൻ ഭക്തജനത്തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
ഒറ്റദിവസം കൊണ്ട് 84,488 ഭക്തരാണ് ഭഗവാനെ ദർശിക്കാനായി തിരുമലയിലെത്തിയത്. ഭക്തജനത്തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് വൈകുണ്ഠം ക്യൂ കോംപ്ലക്സിലെ 31 കംപാർട്ട്‌മെന്റുകളും നിറഞ്ഞുകവിഞ്ഞു. ടൈം സ്ലോട്ട് ടോക്കണുകൾ ഇല്ലാത്ത ഭക്തർക്ക് ദർശനത്തിനായി 20 മുതൽ 24 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നു.
ദർശനത്തോടൊപ്പം തന്നെ ക്ഷേത്രത്തിലെ പ്രസാദ വിതരണവും വലിയ തോതിൽ നടന്നു. ഒറ്റദിവസം കൊണ്ട് 4.28 ലക്ഷം ലഡ്ഡു പ്രസാദമാണ് വിറ്റഴിച്ചത്. കൂടാതെ 2.74 ലക്ഷത്തോളം ഭക്തർ അന്നപ്രസാദം സ്വീകരിക്കുകയും ചെയ്തു. ഭക്തർക്കായി കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ക്രമീകരിച്ചിട്ടുണ്ട്.
