സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, നിരവധി തവണ ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനെതിരായ താരങ്ങളുടെ മൊഴി

brij

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ താരങ്ങൾ നൽകിയ മൊഴി പുറത്ത്. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നതടക്കമുള്ള പരാതികളാണ് താരങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലന കേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി

ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. വിവിധ ടൂർണമെന്റുകൾ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസിൽ പരാതി നൽകിയത്. അതേസമയം ബ്രിജ് ഭൂഷണെ ഇതുവരെ ചോദ്യം ച്യെയാൻ പോലും പോലീസ് തയ്യാറായിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നിൽ താരങ്ങളുടെ പരാതി രേഖപ്പെടുത്താനും പോലീസ് തയ്യാറായിട്ടില്ല
 

Share this story