അസമിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചു; 14 പേർ മരിച്ചു, 27 പേർക്ക് പരുക്ക്

bus

അസമിലെ ഗോലാഘട്ട് ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. 27 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഗോലാഘട്ടിലെ ദെർഗാവിൽ ബാലിജൻ മേഖലയിലാണ് പുലർച്ചെ അപകടമുണ്ടായത്. 12 പേർ അപകടസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. 

പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 45 പേരുമായി പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. കൽക്കരിയുമായി എത്തിയ ട്രക്കാണ് ബസുമായി കൂട്ടിയിടിച്ചത്.
 

Share this story